നടി വാമിക ഖബ്ബി നൽകിയ വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് വാചാലനായി തമിഴ് നടൻ ജവഹർ ശക്തി. സംവിധായകൻ ലോകേഷ് കനകരാജ് കേന്ദ്രകഥാപാത്രമായെത്തിയ ഡിസി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവർ പരിചയപ്പെട്ടത്.
സാധാരണയായി മുൻനിര നായികമാർ ചെറിയ ആർട്ടിസ്റ്റുകളെ കണ്ടാൽ ചിരിക്കാൻ പോലും കൂട്ടാക്കാറില്ലെന്നും എന്നാൽ വാമിക അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തയാണെന്നും ജവഹർ പറയുന്നു.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘‘പൊതുവേ വലിയ ഹീറോയിൻസ് ഒന്നും നമ്മളെപ്പോലെയുള്ള ചെറിയ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കണ്ടുകഴിഞ്ഞാൽ ചിരിക്കുക പോലും ചെയ്യാറില്ല. അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല, ചിരിക്കേണ്ട ആവശ്യമില്ല താനും. അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയിൽ വെച്ച് കണ്ടാൽ നമ്മളൊന്ന് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാൽ വാമിക ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്.
തുടക്കം മുതലേ നമ്മളെ കാണുമ്പോൾ തന്നെ അങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിക്കും. 'സുഖമാണോ?' എന്ന് എന്നും ഒരു ചിരിച്ച മുഖത്തോടെ ദിവസവും ചോദിക്കുമായിരുന്നു.
അത് മാത്രമല്ല, അപ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്നത് വളരെ പഴയൊരു സാംസംഗ് ഫോണായിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് വാമിഖ എനിക്കൊരു ഐഫോൺ പ്രോ മാക്സ് ഗിഫ്റ്റായി തന്നു.’’ ജവഹർ ശക്തി പറയുന്നു.